Tuesday, January 8, 2008

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 001 അല്‍ ഫാത്തിഹ( പ്രാരംഭം)

سورة الفاتحة - سورة

1. بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

2. الْحَمْدُ للّهِ رَبِّ الْعَالَمِينَ

3. الرَّحْمـنِ الرَّحِيمِ

4. مَـالِكِ يَوْمِ الدِّينِ

5. إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ

6. اهدِنَــــا الصِّرَاطَ المُستَقِيمَ

7. صِرَاطَ الَّذِينَ أَنعَمتَ عَلَيهِمْ غَيرِ المَغضُوبِ عَلَيهِمْ وَلاَ الضَّالِّينَ


OPENING, CHAPTER NO. 1

001 With the Name of Allah, the Merciful Benefactor, The Merciful Redeemer

002 Praise be to Allah the Cherisher and Sustainer of the Worlds.


003 Most Gracious Most Merciful.


004 Master of the Day of Judgment.


005 Thee do we worship and Thine aid we seek.


006 Show us the straight way.


007 The way of those on whom Thou hast bestowed Thy Grace Those whose (portion) is not wrath and who go not astray.


പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 001 അല്‍ ഫാത്തിഹ( പ്രാരംഭം)

1.പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ .

2.സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.

3.പരമകാരുണികനും കരുണാനിധിയും.

4.പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.

5.നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.

6.ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.

7.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍.കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല, പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

28 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സൂറ:ഫാത്തിഹ (ഒന്ന്)

ഹരിശ്രീ said...

കൊള്ളാം ഭായ്,

വിശുദ്ധ ഖുറാന്‍ പരിഭാഷയ്ക് നന്ദി...

Malayali Peringode said...

സഗീറേ,
ഖുര്‍‌ആന്‍ മലയാള പരിഭാഷ (യൂണികോഡ്) നേരത്തെ തന്നെ ഉള്ളതാണല്ലോ!
കോപി പേസ്റ്റ് ചെയ്യാന്‍ സൌകര്യത്തിനായി ഇതാ ലിങ്ക്...

http://www.quranmalayalam.com/quran/malar/main.htm

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

'കോപത്തിന് ഇരയായവര്‍' എന്നതിന്‍റെ പരിധിയില്‍ അവിശ്വാസവും സത്യനിഷേധവും മര്‍ക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്‍റെ വാഹകരാണെന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി വേദവാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്‍റെ കോപത്തിന് ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ. പിഴച്ചുപോയവര്‍ എന്നതുകൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് യേശുക്രിസ്തുവെ ദൈവപുത്രനാക്കുകയു പൌരോഹിത്യത്തെ മതത്തിന്‍റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്. ദൈവിക സന്ദേശം ലഭിച്ചിട്ട് അതില്‍ നിന്ന് വ്യതിചലിച്ചുപോയ ഏത് സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്ത്തന്നെ.
ഫാത്തിഹയുടെ വിവരണവുമായ്‌ പുതിയ അപ്പ്ഡേഷന്‍

സ്മിതം said...

1. പരമകാരുണികന്‍, കരുണാനിധി എന്നു പറഞ്ഞാല്‍ ?

2. സര്‍വ്വലോകം എന്നാല്‍ കുറെ ലോകം ഉണ്ടു എന്നാണോ?

4. പ്രതിഫലം കൊടുക്കാന്‍ എന്തിനാ വെറൊരു ദിവസം.

5. എന്തിനാ ആരാധിക്കുന്നെ ? പരമകാരുണ്യവാന്‍ എന്നു പറഞ്ഞിട്ടു പിന്നെയെന്തിനാ‍ സ്വകാര്യമായ ഒരു സഹായഭ്യര്‍ത്ഥന ?

6. നമ്മളെ നീ നേര്‍മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ ? നമ്മളെ നേര്‍മാര്‍ഗ്ഗത്തില്‍ ചേര്‍ക്കുന്നതും വഴിതെറ്റിക്കുന്നതും ദൈവം തന്നെയോ ?

7. ദൈവം അനുഗ്രഹിച്ചു വിട്ടവരും കോപിച്ചവരും ആരൊക്കെയാ ? അത് ആദ്യമേ ഒരു തീരുമാനത്തിലെത്തിയെങ്കില്‍ പിന്നെന്തിനാ ഈ ചൂതുകളി ?

8.(“ദൈവിക സന്ദേശം ലഭിച്ചിട്ട് അതില്‍ നിന്ന് വ്യതിചലിച്ചുപോയ ഏത് സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്ത്തന്നെ.“ ) ആര്‍ക്കാണു ദൈവീക സന്ദേശം ലഭിച്ചത് ?

Malayali Peringode said...
This comment has been removed by the author.
സ്മിതം said...

നിങ്ങളില്‍ നിന്നു സംശയനിവാരണം പ്രതീക്ഷിക്കുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തീര്‍ച്ചയായും മറുപടി ഞാന്‍ തരുന്നതായിരിക്കും പക്ഷെ എനിക്കു കുറച്ചു സമയം തരണം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മന്ദസ്മിതം,
നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തീച്ചയായും മറ്റുള്ളവര്‍ക്കും(ഇസ്ലാം മതത്തിലില്ലാത്തവര്‍ക്ക്‌)ഉണ്ടാവുന്ന സംശയങ്ങളാണ്‌.
ചോദ്യം ഒന്നിനുള്ള ഉത്തരം:
പരമകാരുണ്യവാന്‍ അല്ലെങ്കില്‍ കരുണാണാനിധി എന്നുവെച്ചാല്‍ എല്ലാവരോടും കരുണകാണിക്കുന്നവന്‍ എന്നാണര്‍ത്തം
ചോദ്യം രണ്ടിനുള്ള ഉത്തരം:
സര്‍വലോകമെന്നുവെച്ചാല്‍ ഇസ്ലാം മത പ്രകാരം ഇഹലോകവും പരലോകവും എന്നു രണ്ടായി തിരിച്ചിട്ടുണ്ട്‌.
ഇനി ചോദ്യം മൂന്നിനുള്ള ഉത്തരം:
നിങ്ങള്‍ തന്നെ മയച്ചുകളഞ്ഞതോ അതോ നമ്പര്‍ തെറ്റിയതോ?
ഇനി നാല്‌ തൊട്ട്‌ എട്ടുവരെയുള്ളതിന്റെ ഉത്തരം:
ദൈവം അവസാനമായി പരലോകത്തുവെച്ച്‌ മനുഷ്യരുടെ പുണ്യങ്ങളും കുറ്റങ്ങളും വായിച്ച്‌ നല്‍കുന്ന ഒരുദിവസം ഇസ്ലാം മതവിശ്വസികള്‍ക്കിടയിലുള്ള ഒരുവിശ്വസമാണ്‌.ഇതിനെ കുറിച്ച്‌ കൂടുതലറിയണമെങ്കില്‍ വരാനിരിക്കുന്ന സൂറത്തുകളുടെയും വിവരണങ്ങള്‍ വായിക്കാന്‍ ശ്രമിക്കുക

സ്മിതം said...

1. പരമകാരുണ്യവാന്‍ അല്ലെങ്കില്‍ കരുണാണാനിധി എന്നുവെച്ചാല്‍ എല്ലാവരോടും കരുണകാണിക്കുന്നവന്‍ എന്നാണര്‍ത്തം.

മറുചോദ്യം: എങ്കില്‍ എന്തിനാ പരമകാരുണ്യന്‍ (റഹ്‌മാന്‍) കരുണാനിധി( റഹീം) എന്നീ രണ്ടു വാക്കുകള്‍, ഇതേസംശയത്തിനു മുന്‍പു മറ്റൊരാളില്‍ നിന്നു എനിക്കു കിട്ടിയ മറുപടി - റഹ്‌മാന്‍ എന്നാല്‍ ഈലോകത്തു എല്ലാവരോടും കരുണ കാണിക്കുന്നവന്‍ എന്നും റഹീം എന്നാല്‍ പരലോകത്തു വെച്ചു ഭൂമിയില്‍ ജീവിതകാലത്തു അല്ലാഹുവിനു വഴിപ്പെട്ടവര്‍ക്കു മാത്രം കരുണ ചെയ്യുന്നവന്‍ എന്നും ആണു. അതായതു ദൈവം അവനെ അംഗീകരിക്കാത്തവരോടു മരിച്ചു ചെന്നാല്‍ കരുണ കാണിക്കില്ല എന്നു സാരം. ?

ഞാന്‍ ഇനി ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല. എന്റെ സംശയങ്ങള്‍ ഞാന്‍ എന്റെ പോസ്റ്റിലിട്ടോളാം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മന്ദസ്മിതം,

ചോദ്യങ്ങള്‍ എനിക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല,മറിച്ച്‌ നിങ്ങള്‍ക്കറിയാത്തതും എനിക്കറിയുന്നതുമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ഉപകാരമാവുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അതു തുടരുന്നതായിരിക്കും അതിന്നാല്‍ സംസയങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ ചോദിച്ചു കൊള്ളൂ ഞാന്‍ എനിക്കറിയുന്ന രീതിയില്‍ നിങ്ങളുടെ സംശയ നിവാരണം നടത്തി തരുന്നതായിരിക്കും.

നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തീച്ചയായും മറ്റു മതസ്ഥര്‍ക്ക്‌(ഇസ്ലാം മതത്തിലില്ലാത്തവര്‍ക്ക്‌)ഉണ്ടാവുന്ന സംശയങ്ങളാണ്‌.

ഇസ്ലാം മതം തീര്‍ച്ചയായും പരയുന്നുണ്ട്‌ അള്ളാഹുവിലുള്ള വിശ്വാസത്തെ കുറിച്ച്‌,അള്ളാഹുവില്‍ വിശ്വസിക്കാത്തവനോട്‌ അവന്‍ ഒരിക്കലും കരുണ കാണിക്കില്ല.

സ്മിതം said...

“അള്ളാഹുവില്‍ വിശ്വസിക്കാത്തവനോട്‌ അവന്‍ ഒരിക്കലും കരുണ കാണിക്കില്ല.“

ദൈവം അത്രയ്ക്ക് സ്വാര്‍ത്ഥനാണോ, അവനെ വിശ്വസിച്ച ആള്‍കാര്‍ക്കു മാത്രം കാരുണ്യം, ഹെ ഇതെന്താണപ്പാ ? വെളളരിക്കാ പട്ടണോ ?

വിശ്വാസം കൊണ്ടു ഇവിടെ ഒരു പുല്ലും മുള പൊട്ടുന്നില്ല. വിശ്വാസി പണിയെടുത്താലും അവിശ്വാസി പണിയെടുത്താലും പാടത്തു വിള കിട്ടും..അവിശ്വാസി മുളപ്പിച്ചെടുത്ത കായ്ഫലം വിശ്വാസി കഴിച്ചാലും വിശപ്പടയും. പിന്നെന്തിനാ വിശ്വാസിക്കു ഒരു കൊമ്പ്.

ഇന്നത്തെ ലോകക്രമം കണ്ടാലറിഞ്ഞൂടെ ആരോടാ ദൈവം കരുണ കാണിക്കുന്നതെന്ന് ? ഹ ഹ ഹ

സ്മിതം said...

എന്നെ ദൈവം സൃഷ്ടിച്ചതാണെങ്കില്‍ അതെന്റെ തീരുമാനമായിരുന്നില്ല.
വിശ്വസിക്കുക , അവിശ്വസിക്കുക അതെന്റെ തീരുമാനമാണു,
ഞാന്‍ വിശ്വസിച്ചില്ല എങ്കില്‍ ദൈവത്തിന്റെ സിംഹാസനം ഇടിഞ്ഞ് വീഴുമോ?
അവിശ്വസിച്ചതിന്റെ പേരില്‍ കരുണകാണിക്കാത്ത ദൈവത്തോടു വിട.

പിന്നെ ഒരെളിയ അഭിപ്രായമുണ്ടു, ഖുറാന്‍ ഞാന്‍ വായിച്ചതാണു, ഒരു സൂക്തത്തിന്റെ വിവരണത്തില്‍ നിന്നു തന്നെ നിങ്ങളുടെ വിവരത്തിന്റെ ആഴം ഗ്രഹിക്കുന്നു, ഈ പണി നിര്‍ത്തി പോവുന്നതാ നല്ലത്, ഇതു നിനക്കു പറഞ്ഞ പണിയല്ല, പിന്നെ നീ തിരഞ്ഞെടുത്ത വേദിയും പ്രസക്തമല്ല.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മന്ദസ്മിതം,
ഖുര്‍:ആന്‍ നിങ്ങള്‍ വായിച്ചിരിക്കാം പക്ഷെ ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങുന്നതിനു മുന്‍പു ഞാന്‍ പറഞ്ഞിരുന്നു ഞാന്‍ എന്തു മനസിലാക്കിയോ ഖുര്‍:ആനില്‍ നിന്ന് അതാണു ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതെന്ന്.പിന്നെ എനിക്ക്‌ പറ്റിയ ഒരു പണിയല്ല എന്നു പരയുവാന്‍ നിങ്ങള്‍ക്ക്‌ യാതൊരു അധികാരവുമില്ല.അതു നിങ്ങളില്‍ ഉണ്ടാക്കുന്ന ഭയം ഞാന്‍ കാണുന്നു.പിന്നെ വേദി അതു പ്രസക്തമാണോ അല്ലയോ എന്നു നിങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ ഈ ജനാധിപത്യ രാജ്യം ഏകധിപത്യ രാജ്യമവില്ലേ?ആദ്യം ഈ വിവരമില്ലാത്ത പുലമ്പല്‍ നിറുത്തുക.പിന്നെ സാവധാനം തുടര്‍ന്നു വരുന്ന ഖുര്‍:ആന്‍ പരിഭാഷ വായിക്കുക.എന്നിട്ട്‌ നിങ്ങള്‍ വായിച്ചതില്‍ നിന്ന് എന്താണ്‌,ഇതില്‍ വ്യത്യസ്തമെന്ന് മനസിലാക്കുക

സ്മിതം said...

നിങ്ങള്‍ മനസ്സിലാക്കിയപോലെ അല്ലെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലായപോലെ ഖുറ്‌‌ആന്‍ തിരുത്തി എഴുതുന്നതു നല്ലതു തന്നെ. വളരെ പ്രശംസനീയം, ഇതുവരെ ആരും ചെയ്യാന്‍ മടിച്ച ഒരു കാര്യമാണ്, അവരവര്‍ക്കു മനസ്സിലായപോലെ ഖുര്‍‌ആന്‍ എഴുതാന്‍ തുടങ്ങിയാല്‍ എപ്പൊ അടി തീര്‍ന്നു എന്നു ചോദിച്ചാല്‍ മതി.

നിങ്ങളുടെ മതപ്രഭാഷണം നടത്താനുള്ള വേദിയല്ല മറുമൊഴി, അതിനെ അതിന്റേതായ വേദി തിരഞ്ഞെടുത്താല്‍ മറുമൊഴി വായിക്കുമ്പോഴുള്ള കല്ലുകടി ഒഴിവാക്കാം. പിന്നെ ആരെ പേടിച്ചിട്ടാണാവോ “Comment moderation has been enabled. All comments must be approved by the blog author.“ ഇതു ചെയ്തു വെച്ചതു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മന്ദസ്മിതം,

ഇസ്ലാമിനെയും ഖുര്‍:ആനെയും പറ്റി ചില തെറ്റിധാരണകള്‍ വെച്ചു പുലര്‍ത്തുന്ന ആളാണെന്നു മനസിലാവുന്നു,താങ്കളുടെ മറുപടികളില്‍ നിന്ന്

ഒരു മുസ്ലീമായ ഞാന്‍ ഈ ഒരു സാഹസത്തിനു മുതിര്‍ന്നത്‌ നിങ്ങളെ പോലെ പലരും പല തെറ്റിധാരണയില്‍ കൂടിയാണ്‌ ഇസ്ലാമിനേയും ഖുര്‍:ആനെയും കാണുന്നു എന്നു മനസിലാക്കിയതിനാലാണ്‌.

ഞാന്‍ ഖുര്‍:ആന്‍ മാറ്റിയെഴുതുകയല്ല ചെയ്യുന്നത്‌,ഖുര്‍:ആനില്‍ നിന്ന് ഞാന്‍ മനസിലാക്കിയ വിവരങ്ങള്‍ നിങ്ങള്‍ക്ക്‌ പകരുന്നു എന്നു മാത്രമാണ്‌.

പിന്നെ താങ്കള്‍ മാത്രമാണ്‌ മറുമൊഴിയില്‍ ഞാന്‍ എഴുതുന്ന കമേന്റുകള്‍ കല്ലുകടിയാണ്‌ എന്നു പറഞ്ഞത്‌.അതു താങ്കളുടെ ചിന്ത മാത്രമാണ്‌ എന്നു മനസിലാക്കിയാല്‍ നന്നായിരുന്നു.

പിന്നെ കമേന്റ്‌ മോഡറേഷന്‍ ചെയ്യുന്നത്‌ ആരെയും പേടിച്ചിട്ടല്ല എന്നും ഞാന്‍ ഒരു കമേന്റു പോലും പ്രസിദ്ധീകരിക്കാതിരുന്നിട്ടില്ല എന്നും എനിക്ക്‌ കമേന്റയച്ചവര്‍ക്കറിയാവുന്ന കാര്യങ്ങളാണ്‌.

ഉഗാണ്ട രണ്ടാമന്‍ said...

വിശുദ്ധ ഖുറാന്‍ പരിഭാഷയ്ക് നന്ദി...

Musthafa said...

Dear Sageer,

I agree with some comments of mandasmitham.

If you cant better explain, it is better keep off the subject. There are better explanation for the doubts of Mandasmitham and I understand you are not able to make him clear.

There are many well written malayalam and english translation available in bookstores as well as on internet. And you could direct them to such authentative source rather than you translate it as you understand.

Or you could write your own matter, but don't call it as translation of Quran.

regards
Musthafa

Navas(നവാസ്) said...

മന്ദസ്മിതം :
“ വിശ്വാസം കൊണ്ടു ഇവിടെ ഒരു പുല്ലും മുള പൊട്ടുന്നില്ല. വിശ്വാസി പണിയെടുത്താലും അവിശ്വാസി പണിയെടുത്താലും പാടത്തു വിള കിട്ടും..അവിശ്വാസി മുളപ്പിച്ചെടുത്ത കായ്ഫലം വിശ്വാസി കഴിച്ചാലും വിശപ്പടയും. പിന്നെന്തിനാ വിശ്വാസിക്കു ഒരു കൊമ്പ്.

ഇന്നത്തെ ലോകക്രമം കണ്ടാലറിഞ്ഞൂടെ ആരോടാ ദൈവം കരുണ കാണിക്കുന്നതെന്ന് ? ഹ ഹ ഹ “

താങ്കളുടെ ഈ കമന്റില്‍ റഹ്മാന്‍ , റഹീം എന്നീ ഖുര്‍-ആനിക ആശയങ്ങളുടെ അര്‍ത്ഥവ്യാപ്തി കുറച്ചെങ്കിലും അടങ്ങിയിരിക്കുന്നു.

പിന്നെ, ഈ സംശയം പോലെ മറ്റുള്ള താങ്കളുടെ സംശയങ്ങളും, വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.ലളിതമാണെങ്കിലും അവയ്ക്ക് യഥാര്‍ത്ഥ ഉത്തരം നല്‍കാന്‍ സഗീറിന് കഴിഞ്ഞിട്ടില്ല.അവയ്ക്കുള്ള ഉത്തരങ്ങള്‍ , യഥാര്‍ത്തത്തില്‍ മനുഷ്യന്റെ ജീവിതലക്ഷ്യത്തെയും, മാര്‍ഗത്തെയും സ്വാധീനിക്കുന്നതാണെന്നു കൂടി മനസ്സിലാക്കുമ്പോള്‍,സഗീറിന്റെ ഉദ്ദ്യേശ്യ ശുദ്ധിയെ അഭിനന്ദിച്ചു കോണ്ട് തന്നെ പറയുന്നു, സഗീര്‍ താങ്കള്‍ക്ക് മറുപടി നല്‍കുന്നതില്‍ വേണ്ടത്ര ഉത്തരവാദിത്തബോധം കാണിച്ചില്ല!
സത്യത്തില്‍ താങ്കള്‍ ചോദിച്ച ചോദ്യങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതേ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരുപാട് പുസ്തകങ്ങളും , മറ്റു പ്രസിദ്ധീകരണങ്ങളും ഇന്ന് ലഭ്യമാണ്.താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ വളരെ അടിസ്ഥാനപരമാണ്, ആദ്യമായി ഖുര്‍-ആന്‍ പഠിക്കുന്ന ഏതൊരു വിദ്ധ്യാര്‍ഥിക്കും ഉണ്ടാകാറുള്ളവയും ആണ്.അതിനെല്ലാം ലളിതമായ മറുപടികള്‍ ഖുര്‍-ആനില്‍ തന്നെ ഉണ്ട്.കൂടുതല്‍ പഠിക്കുക-ശരിയായ സ്രോതസ്സുകളില്‍ നിന്ന്!

പിന്നെ , താങ്കള്‍ക്ക് മറുപടി എഴുതാനുള്ള സമയം എനിക്കിപ്പോ ഇല്ല.ആഗ്രഹം ഉണ്ടു താനും.പക്ഷെ അതിനേക്കാള്‍ നല്ലതും സര്‍ഗ്ഗാത്മകവും ആയ വഴി, താങ്കള്‍ യഥാര്‍ത്ത സ്രോതസ്സുകളില്‍ നിന്ന് പഠിക്കുകയാണ്.സന്തോഷം നല്‍കുന്ന ഒരു വസ്തുത എന്താണെന്നു വച്ചാല്‍ , ഇസ്ലാമിനെ സംബന്ധിച്ച് പഠിക്കാന്‍, യഥാര്‍ത്ത സ്രോതസ്സുകള്‍ ഇന്നും പുതുമയോടെ നിലനില്‍ക്കുന്നു എന്നതാണ്.

വളരെ നന്ദി..!

എസ്‌.കെ.കരുവാരകുണ്ട്‌ said...

നവാസ്‌ സൂചിപ്പിച്ചപോലെ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുമ്പോള്‍ സൂക്ഷമത കാണിച്ചിട്ടില്ലെങ്കില്‍ വിപരീത ഫലമാകും ഉണ്ടാവുക. ഇന്ന് ഇത്തരം വിഷയങ്ങളില്‍ വേണ്ടത്ര അറിവ്‌ നേടാന്‍ എത്രയോ വഴികളുമുണ്ട്‌. ഏതായാലും സഗീറിന്റെ ഉദ്ധേശ ശുദ്ധിയെയും ശ്രമത്തെയും അംഗീകരിക്കുന്നു.

എസ്‌.കെ.കരുവാരകുണ്ട്‌ said...

“ വിശ്വാസം കൊണ്ടു ഇവിടെ ഒരു പുല്ലും മുള പൊട്ടുന്നില്ല. വിശ്വാസി പണിയെടുത്താലും അവിശ്വാസി പണിയെടുത്താലും പാടത്തു വിള കിട്ടും..അവിശ്വാസി മുളപ്പിച്ചെടുത്ത കായ്ഫലം വിശ്വാസി കഴിച്ചാലും വിശപ്പടയും. പിന്നെന്തിനാ വിശ്വാസിക്കു ഒരു കൊമ്പ്."

പ്രിയ മന്ദസ്മിതം,
ഇങ്ങിനെയങ്ങ്‌ പറയാന്‍ തുടങ്ങിയാല്‍ കുറെയങ്ങ്‌ തിരിച്ചും പറയാമല്ലോ.. സ്വന്തമായി അദ്ധ്വാനിച്ചതില്‍ നിന്ന് ഭക്ഷിച്ചാലും മറ്റുള്ളവരുടെ അവകാശം മോഷ്ടിച്ചോ മറ്റോ കരസ്ഥമാക്കിയതില്‍ നിന്ന് കഴിച്ചാലും വിശപ്പുമാറും. എങ്കില്‍ പിന്നെ എന്തിനിത്ര പ്രയാസപ്പെട്ട്‌ അദ്ധ്വാനിക്കാന്‍ മെനക്കെടണം. അപരന്റെത്‌ ചുളുവില്‍ അടിച്ചെടുത്ത്‌ അടിച്ചുപൊളിച്ച്‌ ജീവിച്ചൂടേ... വിവാഹം കഴിച്ച്‌ നിയമപ്രകാരമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും വിവാഹം കഴിക്കാതെ ഭാര്യയല്ലാത്ത ഒരു സ്ത്രിയുമായി ബന്ധപ്പെട്ടാലും ലൈംഗിക വികാരം ശമിപ്പിക്കാനാവും. എങ്കില്‍ പിന്നെ എന്തിന്‌ വിവാഹം, കുടുംബം തുടങ്ങിയ പൊല്ലാപ്പുകള്‍.. അതുപോലെ മൃഗങ്ങള്‍ക്കിടയില്‍ അക്കാര്യത്തില്‍ മാതാവെന്നോ പെങ്ങളെന്നോ വ്യത്യാസമില്ല. മനുഷ്യനെന്തിന്‌ അങ്ങിനെയൊരു വ്യത്യാസം കല്‍പിക്കണം. അതിലൊരു സ്വകാര്യതയും മൃഗങ്ങള്‍ക്കിടയില്‍ ഉണ്ടാവാറില്ല. എങ്കില്‍ പിന്നെ മനുഷ്യനെന്തിന്‌ അതിലൊക്കെ ഇത്ര സ്വകാര്യത കാത്ത്‌ സൂക്ഷിക്കണം. മൃഗങ്ങളാരും നാണം മറച്ചിട്ടല്ല നടക്കുന്നത്‌. മന്ദസ്മിതമടക്കം മനുഷ്യരൊക്കെ നാണം മറക്കണം എന്ന് ആരാണ്‌ നിയമമുണ്ടാക്കിയത്‌... ചോദ്യങ്ങള്‍ തീരുന്നില്ല.
"എന്തുവന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം "
ജീവിത ലക്ഷ്യം ഇതാണെങ്കില്‍ അതിന്റെ സാക്ഷാല്‍കാരത്തിന്‌ ഒരാള്‍ക്ക്‌ എന്തുമായിക്കൂടെ. മനുഷ്യന്‍ എന്ന നിലക്ക്‌ എന്തിന്‌ കുറേ മൂല്യങ്ങള്‍ കാത്ത്‌ സൂക്ഷിക്കണം.
ദൈവ വിശ്വാസവും മതവിശ്വാസവുമല്ലെ ഒരു മനുഷ്യനെ യഥാര്‍ത്ഥമനുഷ്യനാക്കുന്നത്‌.
മന്ദസ്മിതത്തിന്റെ മറുപടി അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു.
വിനയമുള്ള ഒരു മനസ്സോടെ അന്വേഷിച്ചാല്‍ നന്മയുള്ള മനസ്സാണെങ്കില്‍ ദൈവത്തെ കണ്ടെത്താതിരിക്കില്ല

ABDULAZEEZ said...

well done my brother. May Allah bless you.

NILATHEERAM said...

നന്നായി
വളരെ നന്നായി
നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്തിക്കുന്നു

ഫത്തു said...

മന്ദസ്മിതം,
താങ്കള്‍ ജീവിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കാരുണ്യവാന്റെ കരുണ മാത്രമേ ആസ്വദിക്കുന്നൊള്ളൂ. അതായത് കരുണയുടെ നിധികുടം ഒരു നിധിയായി അവശേഷിക്കുന്നു. വിശദമാക്കിയാല്‍ മരണശേഷം താങ്കള്‍ക്ക് അനുഭവിക്കാം. ദൈവത്തിന്റെ കരുണയെ 100-ആയി വിഭജിച്ചു. അതില്‍ ഒരു ഭാഗം പ്രപഞ്ജത്തിലെ സകല ചരാചരങ്ങള്‍ക്കും വീതിച്ചു നല്‍കി. അതില്‍ താങ്കളുടെയും, എന്റെയും ഒക്കെ കാഴ്ചയും, കേള്‍വിയും, മറ്റു കഴിവുകളും ഒക്കെ ഉള്‍പ്പെടും. കൂടാതെ താങ്കള്‍ നിര്‍ത്തിവിടാതെ ശ്വസിക്കുന്ന ഓക്സിജന്‍, കുടിക്കുന്ന വെള്ളം ഒക്കെ അതില്‍ പെടും. താങ്കള്‍ ഏതെങ്കിലും ആശുപത്രിയില്‍ ക്രിത്രിമ ശ്വാസോച്ഛ്വാസത്തിനു വിധേയമായിട്ടുണ്ടെങ്കില്‍ അതിന്റെ മൂല്യം ഞാന്‍ പറഞ്ഞ് തരേണ്ടതില്ലല്ലോ... താങ്കള്‍ അനുഭവിക്കുന്ന ഈ സുഖസൌകര്യങ്ങള്‍ ഒക്കെതന്നെയും കടലില്‍ നിന്നും കോരിയെടുക്കുന്ന ഒരു ഗ്ലാസിലെ വെള്ളത്തിന്റെ വിലയേ ഉള്ളൂ എന്നും ദൈവ വാക്യം.
2. സര്‍വ്വലോകം വേറൊരു ലോകം ഉണ്ടായിരുന്നു, ഉണ്ട്. താങ്കള്‍ ഗര്‍ഭാശയത്തില്‍ കിടക്കുമ്പോള്‍ ഇതേ ചോദ്യം ചോദിക്കുമായിരുന്നത്രെ. അതായത് തന്റെ ലോകം അത് തന്നെയാണെന്ന് വിശ്വസിച്ചിരുന്ന ഒരു ലോകം. അതായിരുന്നു ഉണ്ടായിരുന്ന ഒരു ലോകം. ഇപ്പോള്‍ ജീവിക്കുന്നത് വേറൊന്നും. മരണ ശേഷം വേറൊന്നും. ഈ ലോകത്ത് തന്നെ വേണമെങ്കില്‍ ഉറക്കവും, സ്വപനവും ഒക്കെ ഒരു ലോകം തന്നെയല്ലേ.
4. ഹഹഹ... പ്രതിഫലം കൊടുക്കാന്‍ വേറൊരു ദിവസം താങ്കള്‍ക്ക് അറിയില്ലേ. ഒരാള്‍ ഒരു കൊല ചെയ്താല്‍ അതിനുള്ള വിധി ഇന്നത്തെ ഏതൊരു കോടതിയും അന്നു തന്നെ തരുന്ന ശീലമുള്ളതായിട്ട് ഞാന്‍ അറിയില്ല. സമാന ചിന്താഗതി തന്നെ ഇവിടെയും.
5. പ്രത്യക്ഷ ജീവിതത്തില്‍ താങ്കള്‍ എന്തിനാ ഗുരു നാഥരേയും രക്ഷിതാക്കളേയും ബഹുമാനിക്കുന്നതും, അനുസരിക്കുന്നതും? അല്ലെങ്കിലും അവര്‍ താങ്കള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും നിശേധിക്കുന്നില്ലല്ലോ.
6. നേരായ മാര്‍ഗ്ഗവും, ദുര്‍മാര്‍ഗ്ഗവും പണ്ടേ പറഞ്ഞ് കൊടുത്തു. അതിനു തന്നെയാണ് സാത്താനെ സൃഷ്ടിച്ചതും. അങ്ങനെ തിരിച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍ സത്യസന്ധരേയും, കപടരേയും പ്രത്യക്ഷത്തില്‍ തന്നെ മറ്റുള്ളവര്‍ക്ക് തിരിച്ചറിയില്ലായിരുന്നു.
7. ദൈവം അനുഗ്രഹിച്ചവര്‍ എന്നാല്‍ പൂര്‍ണ്ണമായും ദൈവത്തെ മനസ്സിലാക്കി അവന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീവിക്കുന്നവന്‍. കോപിച്ചവര്‍ എന്നാല്‍ ഭൂമിയില്‍ കളങ്കങ്ങള്‍ ചെയ്യുന്നവരും.
8. മുഹമ്മദ് നബിക്ക് ഖുര്‍ആനും, ഈസാ നബിക്ക് (യേശൂവിനു) ഇഞ്ജീലും, മൂസാ നബിക്കും, മറ്റു നബിമാര്‍ക്കും, വാക്കുകളാലും കിട്ടിയിട്ടുണ്ട്. എന്നിട്ടും വഴി പിഴച്ചവരെയാണ് ഉദ്ധേശിച്ചത്.

Navas(നവാസ്) said...

ഫത്തു.
നന്നായി, വളരെ ലളിതമായി എന്നാല് വ്യക്തമായി കാര്യങ്ങള് പറഞ്ഞിരിക്കുന്നു.

ഈ കാര്യങ്ങള് ഭൂമിയിലെ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളാണ്.അതു കൊണ്ടു തന്നെ, ഗൌരവമായ ഈ ചര്ച്ച വളരെ പ്രാധാന്യം അറ്ഹിക്കുന്നു.

കാര്യങ്ങള് വികാരപരമായി കാണാതെ , വസ്തുതാപരമായി കാണുകയാണ് കരണീയം.ആ ബാധ്യത ഫത്തു വളരെ ഭംഗിയായി നിറ്വഹിച്ചിരിക്കുന്നു.

ഈ മഹത്തായ ചറ്ച്ച തുടങ്ങി വച്ച സഗീര്, വളരെ നല്ല ഒരു കാര്യത്തിനു തുടക്കം കുറിച്ചിരിക്കുന്നു.

നന്ദി.

(സോഫ്റ്റ്വെയര് പ്രശ്നം കാരണം ചില അക്ഷരങ്ങള് ശരിയല്ല. ക്ഷമിക്കുമല്ലൊ?)

ഇഹ്സാൻ said...

പ്രപഞ്ചനാഥനല്ലാത്ത ആരില്‍ നിന്നും അഭൌതിക സഹായം പ്രതീക്ഷിക്കുന്നതും അതിന്നായി പ്രാര്ത്ഥിക്കുന്നതും ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവത്വത്തിന് വിരുദ്ധമത്രെ

സഗീർ പരിഭാഷയിൽ എഴുതിയതാണ്‌ മുകളിൽ കണ്ടത്‌.ഇതൊരിക്കലും മത പ്രമാണങ്ങളുമായി ഒത്ത്‌ പോകില്ല..ഭൗതികമായാലും അഭൗതികമായാലും ആരാധ്യൻ എന്ന കാഴ്ച്ചപ്പാടിനാണ്‌ പ്രസക്തി അല്ലാതെ അഭൗതികത്തിനല്ല ആണെന്നതിന്‌ വല്ല രേഖയും താങ്കൾ കണ്ടിട്ടുണ്ടോ?താങ്കൾ പറഞ്ഞതനുസരിച്ച്‌ കുപ്പായത്തിൽ നിന്ന് കണ്ണിന്റെ കാഴ്ച്ച പ്രതീക്ഷിച്ച യൂസുഫ്‌(അ)ഉം അതു മുഖത്തിടാൻ നിന്ന് കൊടുത്ത യ അ്കൂബ്‌(അ)ഉം താങ്കളുടെ വാദപ്രകാരം കുപ്പായത്തോട്‌ പ്രാർത്ഥിച്ച്‌ ശിർക്ക്‌ ചെയ്തവരാണോ?ഇത്തരം അടിസ്ഥാന വിഷയങ്ങൾ എഴുതുമ്പോൾ കുറച്ച്‌ കൂടി സൂക്ഷ്മത പാലിക്കുക അല്ലെങ്കിൽ കഴിയുന്ന ജോലി മാത്രം ചെയ്യുക നാം ഒരിക്കലും ഖുർ.ആൻ വിശദീകരിക്കാനിറങ്ങി ഖുർ.ആനെ വികൃതമാക്കുന്നവരാവരുത്‌ എല്ലാവർക്കും നന്മ നേരുന്നു

prachaarakan said...

ഇസ്‌ലാമിക മായി /മത പരമായി ശരിയായ അറിവില്ലാതെ , ചില അല്‍പ വിവര ധാരികളുടെ പരിഭാഷ അടിസ്ഥാനമാക്കി ഖുര്‍ ആന്‍ ആയത്തുകള്‍ വിവരിക്കുന്നതിലെ അപകടങ്ങള്‍ ഈ ബ്ലോഗ്‌ പോസ്റ്റിലൂടെ വ്യക്തമാക്കപ്പെടുന്നു.

സഗീറിന്റെ ഉദ്ദേശ്യ ശുദ്ധി നല്ലതാണെങ്കിലും അതിനു അടിസ്ഥാനമാക്കുന്ന പ്രമാണങ്ങള്‍ അബദ്ധജഡിലമായിപ്പോയി.

ഖുര്‍ആന്‍ ആയത്തുകളുടെ ശരിയായ വിവരണം വിളക്ക്‌ എന്ന ബ്ലോഗ്‌ല്‍ പണ്ഡിതര്‍ കൈകാര്യം ചെയ്യുന്നത്‌ വായിക്കുക.

best wishes

M.A Bakar said...

പ്രചാരകാ..

സാഗീര്‍ തര്ജമ മാത്രമേ നിര്‍വഹിക്കുന്നുള്ളൂ..
'വിളക്ക്' പോലെ അബദ്ധ വ്യാഖ്യാനകള്‍ ഒന്നും നല്‍കുന്നില്ല...